ഹരിതകർമസേനാംഗങ്ങൾക്ക് വിഷുക്കൈനീട്ടമായി ആയിരം രൂപ ബോണസ് നൽകി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി : ഹരിതകർമസേനാംഗങ്ങൾക്ക് വിഷുക്കൈനീട്ടമായി ആയിരം രൂപ ബോണസ് നൽകി വളാഞ്ചേരി നഗരസഭ. സേന യൂസർഫീയായി ശേഖരിച്ച തുകയിൽനിന്ന് മാസശമ്പളം നൽകിയതിനുശേഷം മിച്ചംവന്ന തുകയിൽനിന്നാണ് ബോണസ് വിതരണം ചെയ്തത്. നഗരസഭയിലെ 45 ഹരിതകർമസേനാംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. നഗരസഭയിൽ മാലിന്യമുക്തം നവകേരളം കാമ്പെയിനിൽ മികച്ച പ്രവർത്തനം നടത്താൻ ഹരിതകർമസേനാംഗങ്ങൾക്ക് കഴിഞ്ഞതായി ബോണസ് തുക വിതരണംചെയ്തുകൊണ്ട് നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഇബ്രാഹിം മാരാത്ത് അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ ടി.പി. അഷറഫ്, നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി, കെ.വി. ശൈലജ, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here