HomeNewsGeneralസ്ത്രീകൾക്ക് വയോജന പരിപാലനത്തിൽ പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് വളാഞ്ചേരി നഗരസഭ അപേക്ഷ ക്ഷണിച്ചു

സ്ത്രീകൾക്ക് വയോജന പരിപാലനത്തിൽ പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് വളാഞ്ചേരി നഗരസഭ അപേക്ഷ ക്ഷണിച്ചു

valanchery-muncipality

സ്ത്രീകൾക്ക് വയോജന പരിപാലനത്തിൽ പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് വളാഞ്ചേരി നഗരസഭ അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി: ഹർഷം ജീറിയാട്രിക് നഴ്‌സിംഗ് (വയോജന പരിപാലനം) പരിശീലനത്തിലൂടെ സ്ത്രീകൾക്ക് ജോലി നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വളാഞ്ചേരി നഗരസഭാ പരിധിയിലെ നിർധനരായ വനിതകൾക്ക് ഹോം നഴ്‌സിംഗ് പോലെ ഒരു അംഗീകൃത സംവിധാനത്തിലൂടെ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. വാർഡുകളിൽ നിന്നും താല്പര്യമുള്ള വനിതകളെ കണ്ടെത്തിയാൽ അവർക്ക് 15 ദിവസത്തെ പരിശീലനം കോഴിക്കോട് ബേബി മൊമ്മോറിയാൽ ഹോസ്പിറ്റലിൽ വെച്ച് നൽകി ആശുപത്രിയിൽ പേഷ്യന്റ് കെയർ, വൃദ്ധ മന്ദിരങ്ങളിൽ കെയർ ടെയ്ക്കർ, വീടുകളിൽ പ്രായമായ രോഗി പരിചരണം തുടങ്ങിയ മേഖലയിലായിരിക്കും ജോലി ലഭിക്കുക. നഗരസഭാ പരിധിയിലെ കുടുംബശ്രീ അംഗങ്ങൾക്കും അല്ലാത്തവർക്കും ഈ പദ്ധതിയിൽ പങ്കുചേരാവുന്നതാണ്.
valanchery-muncipality
പദ്ധതിയുടെ പ്രത്യേകതകൾ
സ്ഥിരമായ വരുമാനം
15 ദിവസത്തെ വിദക്തമായ പരിശീലനം
സ്ത്രീകൾക്ക് സാമൂഹിക സേവനം ചെയ്യാൻ ഒരവസരം.

10.06.2019ന് പുതിയ ബാച്ചിന്റെ പരിശീലനം തുടങ്ങുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വളാഞ്ചേരി നഗരസഭ – കുടുംബശ്രീ ഓഫീസുമായി ഉടനെ ബന്ധപ്പെടുക.
Summary: Valanchery municipality invites application from women for a geriatric nursing course.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!