വളാഞ്ചേരിയിൽ റോഡിലേക്ക് മലിനജലം ഒഴുക്കി വിടുന്ന സ്ഥാപനത്തിന് നോട്ടീസ് നൽകി നഗരസഭ
വളാഞ്ചേരി:- മലിന ജലം റോഡിലേക്ക് ഒഴുക്കി വിടുന്ന സ്ഥാപനത്തിന് നോട്ടീസ് നൽകി വളാഞ്ചേരി നഗരസഭ. ശക്തമായ മഴ പെയ്യുന്ന സമയത്ത് റോഡിലേക്ക് മലിനജലം ഇടക്കിടെ ഒഴുക്കി വിടുന്നത് പതിവായിരുന്നു. വ്യാപാരികളും, പൊതുജനങ്ങളും, ഓട്ടോ തൊഴിലാളികളും നഗരസഭയിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ രാത്രിയും പകലുമായി നിരവധി തവണ ഹെൽത്ത് വിഭാഗം പരിശോധന നടത്തിയെങ്കിലും മലിനജലം ഒഴുക്കി വിടുന്നസ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും പരിശോധന തുടർന്ന് കൊണ്ടിരുന്നു. ഇന്ന് പെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി വിവരം ലഭിക്കുകയും ഹെൽത്ത് വിഭാഗത്തിന്റെ പരിശോധനയിൽ പ്രമുഖ ബേക്കറി സ്ഥാപനത്തിന്റെ മാനുഫാക്ചറിങ് യൂണിറ്റിൽ നിന്നും മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തുകയും സ്ഥാപനത്തിനെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറിനകം നഗരസഭയിൽ ഹാജരാകുന്നതിന് നോട്ടീസ് നൽകുകയും ചെയ്തു. സ്ഥാപനത്തിനെതിരെ വരുo ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ് അറിയിച്ചു. ഹെൽത്ത് വിഭാഗം ജീവനക്കാരായ ജെ.എച്ച്.ഐ മാരായ ഡി.വി ബിന്ദു, ഹഫീദ് തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here