HomeNewsInaugurationവളാഞ്ചേരി നഗരസഭ പ്രാഥമികരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബ് നാടിന് സമർപ്പിച്ചു

വളാഞ്ചേരി നഗരസഭ പ്രാഥമികരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബ് നാടിന് സമർപ്പിച്ചു

valanchery-municipality-lab

വളാഞ്ചേരി നഗരസഭ പ്രാഥമികരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബ് നാടിന് സമർപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പ്രാഥമികരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മുമ്പുണ്ടായിരുന്ന ടെസ്റ്റുകൾക്ക് പുറമേ മഞ്ഞപ്പിത്തം,കിട്നി,ഡെങ്കിപ്പനി,എലിപ്പനി,എച്ച്.ഐ.വി തുടങ്ങിയവയുടെ ടെസ്റ്റുകൾക്കുള്ള സൗകര്യവും ഇനി മുതൽ ലാബിൽ ഉണ്ടായിരിക്കും.മെഡിക്കൽ ഓഫീസർ ഡോ.നീമ വേണുഗോപാൽ ലാബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,എച്ച്.എം.സി അംഗം സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു.പ്രാഥമികാരോഗ്യകേന്ദ്രം ഡോക്ടർമാരായ പി.ഫാത്തിമ,പി.കെ മുനീർ,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി.ജോർജ്,ജെ.എച്ച്.ഐ മാരായ എം.ബീരാൻക്കുട്ടി,കെ.സി അനീഷ് കുമാർ,പി.എസ് ദൃഷ്യ ആരോഗ്യ പ്രവർത്തകർ,പൊതുജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!