ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു
വളാഞ്ചേരി: ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു.ബസ്റ്റാന്റ് പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം റിയാസ് അധ്യക്ഷനായി. വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിതിഅധ്യക്ഷൻ മുജീബ് വാലാസി, സി.ഡി.എസ്.ചെയർപേഴ്സൺ സി.ഷൈനി, കൗൺസിലർമാരായ ആബിദ മൻസൂർ, നൂർജഹാൻ, തസ്ലീമ നദീർ, ഉമ്മു ഹബീബ, നൗഷാദ് നാലകത്ത്, കെ.വി ഉണ്ണികൃഷ്ണൻ, എം.ഇ കൺവീനർ സുനിത രമേശ്, മെമ്പർ സെക്രട്ടറി പത്മിനി, കൺവീനർമാരായ സത്യഭാമ, സജിനി, എം.ഇ.സി സി.രേശ്മ, സി.ഡി.എസ്മെമ്പർമാരായ ആരിഫ, ഖദീജ, ശാലിനി, സരിത, ശ്രീകുമാരി എന്നിവർ സംസാരിച്ചു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ തരം അച്ചാറുകൾ, ചിപ്‌സുകൾ, നാടൻ പച്ചക്കറികൾ, ശർക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, അട, കയ്പ്പ, ഈത്തപ്പഴം തുടങ്ങിയവ ഉപയോഗിച്ചുള്ള പായസങ്ങൾ, മുല്ലപ്പു, നാടൻ പശുവിൻ നെയ്യ്, വിവിധ ഇനം മസാല പൊടികൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാകും. ചന്ത ശനിയാഴ്ച അവസാനിക്കും
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here