പൊതുയിടങ്ങളിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നശസഭ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫ് ന് ചുറ്റും മാലിന്യം നിക്ഷേപിക്കുന്നത് നഗരസഭയുടെ ശ്രദ്ധയിൽ പെടുകയും നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ നിർദ്ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്ത് നേരിട്ടു നടത്തിയ പരിശോധനയിൽ വാർഡ് 18, 28 ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫിൽ നിന്നും ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച 12 പേർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും, പിഴ ചുമത്തുകയും ചെയ്തു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് ടി.പി, ജെ.എച്ച്.ഐ ബിന്ദു ഡി.വി, സാനിറ്റേഷൻ വർക്കർ സലിൻ എന്നിവരുടെ നേത്വത്തത്തിലാണ് പരിശോധന നടത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here