പൊതുയിടത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി തിരിച്ചെടുപ്പിച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി : മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ നീക്കംചെയ്യിച്ച് നഗരസഭാധികൃതർ. മീമ്പാറയിലെ ഒരു സ്ഥാപനത്തിലെ മാലിന്യമാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കംചെയ്യിച്ചത്. ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യം മീമ്പറയിലെ മിനി എം.സി.എഫിന് സമീപത്താണ് നിക്ഷേപിക്കുന്നത്. ഇവിടെയാണ് സ്ഥാപനത്തിലെ മാലിന്യം കൊണ്ടുവന്നു തള്ളിയത്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമയിൽനിന്ന് പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. അഷ്റഫ്, ജെ.എച്ച്.ഐ.മാരായ ബിന്ദു, പദ്മിനി, ഫൗസിയ, ജവഹർ സുഹാസ്, കെ.കെ. അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും തുടർനടപടികളുമുണ്ടായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here