HomeNewsPublic Issueവളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ

വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ

vettichira-grandma-restaurant

വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ

വളാഞ്ചേരി: വളാഞ്ചേരി മാലിന്യ ശേഖരണത്തിന് നഗരസഭയിലെ ഹരിത കർമ സേന വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെ തിരെ കർശന നടപടിയുമായി നഗരസഭ, നഗരസഭയിലെ 18-ാം വാർഡിൽ സ്ഥാപിച്ച മിനി എം.സി.എഫിനു പുറത്തായി വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതു സംബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വെട്ടിച്ചിറയിലെ ഹോട്ടലിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തി.
vettichira-grandma-restaurant
തുടർന്ന് മാലിന്യം തിരികെ എടുപ്പിക്കുകയും സ്ഥാപനത്തിന് നോട്ടീസ് നൽകി പിഴ ഈടാക്കാൻ നടപടി ആരംഭിക്കുകയും ചെയ്തു. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനായി ഓണിയിൽ പാലത്തിന് പുറമെ കൊട്ടാരം, മീമ്പാറ, വൈക്കത്തൂർ തുടങ്ങിയ പ്രദേശങ്ങളിലും മാലിന്യ കൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെയാണ് താൽക്കാലികമായി സംഭരിക്കുന്നത്. എന്നാൽ വാഹനത്തിലും മറ്റും എത്തുന്നവർ എം.സി.എഫിന് സമീപം മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു. നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധനയെത്തുകയും മാലിന്യം തള്ളിയവരെ കണ്ടെത്തി താക്കിതു ചെയ്യുകയും പിഴ ചുമത്തു കയും ചെയ്തിരുന്നു നടപടികൾ സ്വീകരിച്ചിട്ടും ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം തള്ളുന്നത് പതിവായതോടെ നഗരസഭ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാരായ ഹെരാത്ത് ഇൻസ്പെക്ടർ ടി.പി. മുഹമ്മദ് അഷ്റഫ്, ജെ.എച്ച്.ഐമാരായ കെ. പി പത്മിനി, കെ.സി. ഫൗസിയ, ഡി.വി. ബിന്ദു കെ.കെ. മുഹമ്മദ് അഷ്റഫ്, പി.പി. ജവഹർ സുഹാസ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരിച്ചയക്കുന്ന പ്രവർത്തന നടപടികൾ സ്വീകരിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!