പദ്ധതി നിർവഹണം; കോവിഡ് കാലത്തും മികച്ച പ്രകടനവുമായി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: കോവിഡ്-19 പ്രതിസന്ധി സൃഷ്ടിച്ച ഈ സാമ്പത്തിക വർഷം പദ്ധതി നിർവഹണത്തിൽ മികച്ച പ്രകടനവുമായി വളാഞ്ചേരി നഗരസഭ. സംസ്ഥാനത്ത് മൂന്നാമതും ജില്ലയിൽ ഒന്നാമതുമാണ് വളാഞ്ചേരി നഗരസഭയുടെ സ്ഥാനം. 3.89 കോടിയുടേതാണ് നഗരസഭയുടെ ഈ വർഷത്തെ ബഡ്ജറ്റ്. ഇതുവരെ 1.14 കോടി വിനിയോഗിച്ച് ഈ സാമ്പത്തികവർഷത്തിൽ 29.31 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്.
നഗരസഭ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 58.38% പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ പതിനെട്ടാം സ്ഥാനത്തും ജില്ല അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തുമായിരുന്നു. കോവിഡ് മഹാമാരിയിൽ പല തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി നിർവഹണം അവതാളത്തിലായിരുന്നു. കാലവർഷം കനക്കുന്നതോടെയും ഈ വർഷം സെപ്തംബർ-നവംബർ മാസങ്ങൾക്കിടയിൽ നടക്കേണ്ടിയിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും വേണ്ടി പദ്ധതികൾ തടസപ്പെടുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here