വളാഞ്ചേരിയിൽ അനധികൃത കള്ള് ഷാപ്പിനു മുൻസിപ്പാലിറ്റി സ്റ്റോപ്പ് മെമ്മോ
വളാഞ്ചേരി: മുൻസിപ്പാലിറ്റിയിൽ 30താം ഡിവിഷനിൽ അമ്പലപ്പറമ്പ് പച്ചകണ്ടതിനു താഴെ അനധികൃത കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് മുൻസിപ്പാലിറ്റി പൂട്ടിച്ചു. ആതവനാട് കുറ്റിപ്പുറം റേഞ്ചിന് കിട്ടിയ ലൈസൻസ് വെച്ച് കൊണ്ടാണ് ഷാപ്പ് പ്രവർത്തിച്ചിരുന്നത്. സ്ഥലത്തെ കൗൺസിലർ സി ശിഹാബുദ്ധീൻ എന്ന ബാവ മുനിസിപ്പാലിറ്റിയിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് അധികൃതർ സീൽ വെച്ചത്. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക മത സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രതിഷേധ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നു.
ഡിവിഷനിലെ ഒരു വീട്ട് നമ്പറിലാണ് കള്ള് ഷാപ്പ് പ്രവർത്തിച്ചിരുന്നത്. കള്ള് ഷാപ്പ് ഒരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കില്ലാ എന്ന് പ്രദേശത്തെ രാഷ്ട്രീയ യുവജന സംഘടനകളെല്ലാം ഒറ്റക്കെട്ടായി പറഞ്ഞിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here