പെരുന്നാൾ ദിനത്തിൽ വളാഞ്ചേരി ഓൺലൈനിൽ മെഹന്ദി മത്സരം; ഇപ്പോൾ പങ്കെടുക്കാം
ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് മെഹന്ദി മത്സരവുമായി വളാഞ്ചേരി ഓൺലൈൻ. ലോക്ക്ഡൌൺ പ്രമാണിച്ച് ഓൺലൈനായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്നാൾ ദിനം വൈകുന്നേരം 6 മണിവരെയാണ് മത്സരം.
നിയമാവലികൾ അറിയാം:
- വളാഞ്ചേരി ഓൺലൈൻ അംഗങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പെരുന്നാൾ ദിവസം വൈകീട്ട് 6 മണിക്ക്bമുമ്പായി മൈലാഞ്ചിയിട്ട ഫോട്ടോ 9037137000 / 9995120500 നമ്പറിൽ വാട്സാപ് വഴി അയച്ചു തരേണ്ടതാണ്. - ഇടതു കയ്യിലാണ് മൈലാഞ്ചിയിടേണ്ടത്. മൈലാഞ്ചിയോടെയുള്ള ഫോട്ടോയാണ് അയച്ചുതരേണ്ടത്.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡിസൈനിൽ കൈപ്പത്തിയുടെ ഉൾവശത്തായാണ് മൈലാഞ്ചിയിടേണ്ടത്. - 1, 2, 3 സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.ഒരേ പോയിന്റുകൾ നേടുന്ന പക്ഷം നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നതാണ്.
- മൈലാഞ്ചിയിട്ട യഥാർത്ഥ ഫോട്ടോ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. ഫോട്ടോഷോപ്പ് ഉൾപ്പെടെയുള്ള മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതോ, ഡൌൺലോഡ് ചെയത് എടുത്തതോ ആയ ഫോട്ടോസ് മത്സരത്തിന് പരിഗണിക്കുന്നതല്ല.
- മൈലാഞ്ചിയിട്ട കൈ കാണുന്ന തരത്തിൽ മൈലാഞ്ചിയിട്ട ആളുടെ half ഫോട്ടോ നിങ്ങളുടെ മൊബൈലിൽ എടുത്ത് സൂക്ഷിക്കേണ്ടതാണ്. ആവശ്യമായി വന്നാൽ ജഡ്ജസ് ആവശ്യപ്പെടുന്ന മുറക്ക് ആയത് അയച്ചു തരേണ്ടതുമാണ്. (മത്സരത്തിൽ ആക്ഷേപം വന്നാൽ original ആണോ എന്ന് പരിശോധിക്കാൻ വേണ്ടി.)വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here