റോഡരികിൽ മാലിന്യം തള്ളിയെന്ന് വാട്സാപ്പിൽ പരാതി; തള്ളിയവരെ കൊണ്ട് തന്നെ എടുപ്പിച്ച സിഐക്കു വളാഞ്ചേരിയുടെ ബിഗ് സല്യൂട്ട്
വളാഞ്ചേരി: മീമ്പാറയിൽ പൊതുവഴിയിൽ തള്ളിയവരെകൊണ്ട് തന്നെ തിരിപ്പിച്ചെടുപ്പിച്ച് വളാഞ്ചേരി പോലീസ്. ദിവസങ്ങളായി വളാഞ്ചേരി ഹൈസ്‌കൂൾ റോഡിൽ ചക്കുകണക്കിന് മാലിന്യം കണ്ടതിനെ തുടർന്ന് നിരീക്ഷിച്ച ബ്രദേഴ്‌സ് മീമ്പാറ ക്ലബിന്റെ പ്രവർത്തകർ വിവരം സ്ഥലം സി ഐ പ്രമോദിനെയും നഗരസഭാ അധികൃതരെയും അറിയിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് സി ഐ സ്ഥലത്തെത്തുകയും മുസ്ലീം ലീഗ് നേതാവ് ടി.പി മൊയ്‌തീൻകുട്ടിയുടെ നേതൃത്വത്തിൽ അവിടെ നിന്നും കണ്ടെടുത്ത അവിശിഷ്ടംങ്ങൾക്കിടയിൽ നിന്നും വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണെന്നു കണ്ടെത്തുകയും ചെയ്തു.
തുടർന്ന് സ്ഥാപന ഉടമയെ വിളിപ്പിച്ചു പ്രദേശത്തെ മുഴുവൻ മാലിന്യവും തിരികെ എടുപ്പിക്കുകയും ചെയ്തു, പ്രസ്തുത സ്ഥലം സന്ദർശിച്ച നഗരസഭാ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കൗസിലർമാരായ നൗഫൽ പാലാറ, ഉണ്ണി, ശംസുദ്ധീൻ നടക്കാവിൽ അടക്കമുള്ളവർ സ്ഥലത്തെത്തുകയും ഹോട്ടൽ അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. വളാഞ്ചേരിയിൽ നടക്കുന്ന നിയമലംഘനങ്ങൾ വീഡിയോ ആയും ഫോട്ടോകൾ ആയും വാട്സാപ് വഴി പോലീസിനെ അറിയിക്കുന്ന സംവിധാനം വളാഞ്ചേരിയിലെ ഇപ്പോഴത്തെ സി.ഐ ചാർജ്ജെടുത്ത ശേഷമാണ് ആരംഭിക്കുന്നത്. ഇതിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ കൈവന്നിരിക്കുന്നത്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here