വളാഞ്ചേരിയിൽ റോഡിലേക്ക് ഇറക്കിനിർത്തിയ ബൈക്കുകൾക്ക് പൊലീസിന്റെ പൂട്ട്
വളാഞ്ചേരി∙ റോഡിലേക്ക് ഇറക്കിനിർത്തിയ ബൈക്കുകൾ പൊലീസ് ചങ്ങലയിട്ടു ബന്ധിച്ചു. ഉടമസ്ഥർ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി പിഴയടയ്ക്കേണ്ടിയും വന്നു. നഗരത്തിൽ കോഴിക്കോട് റോഡിൽ ലിമിറ്റഡ് ബസ് സ്റ്റോപ്പിനു സമീപമാണ് അര ഡസനിലധികം വരുന്ന ബൈക്കുകൾ നിരത്തിലേക്ക് ഇറക്കി നിർത്തിയിരുന്നത്. റോഡിനോട് ഓരം ചേർന്നു നിർത്തിയിടുന്ന വാഹനങ്ങൾ നഗരത്തിലെ വാഹനക്കുരുക്കിനു മുഖ്യകാരണമാകുന്നു എന്ന പരാതി ഉയർന്നതോടെയാണ് പൊലീസ് പരിശോധന കർശനമാക്കിയത്.
ചങ്ങലപ്പൂട്ടിൽ വീണ മിക്ക ബൈക്കുകളുടെയും ഉടമകൾ സന്ധ്യ കഴിഞ്ഞും എത്തിയിരുന്നില്ല. നഗരത്തിന്റെ സമീപഗ്രാമങ്ങളിൽനിന്നു വരുന്ന ഒട്ടേറെപ്പേർ റോഡരികിൽ ബൈക്ക് നിർത്തിയിട്ട് അയൽനഗരങ്ങളിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകാറുണ്ടെന്ന പരാതി വളാഞ്ചേരിയിൽ ഏറെ കാലമായി നിലനിൽക്കുന്നതാണ്. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ബൈക്കുകൾ ചങ്ങലപ്പൂട്ടിൽ വീണത്. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here