അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ
വളാഞ്ചേരി : അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തി അനുകൂലമാക്കിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി രോഹിണി നിവാസിൽ നിധിൻ അനന്തപുരി(43)യാണ് അറസ്റ്റിലായത്. സംഭവത്തിൽ താനൂർ ചെറുപുരയ്ക്കൽ വീട്ടിൽ ഹസ്‌കറും ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശി ഇരുമ്പലയിൽ സിയാദും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിലാണ് നിധിനും പിടിയിലായത്. കഴിഞ്ഞമാസം 27-നാണ് കേസിനാസ്‌പദമായ സംഭവം.
കേസ് അനുകൂലമാക്കിത്തരാമെന്നുപറഞ്ഞ് മൂന്നുപേരുംകൂടി കേസിൽപ്പെട്ടയാളിൽനിന്ന് 1,27,000 രൂപയോളം കൈക്കലാക്കിയെന്നാണ് പരാതി. 2016-ൽ തേഞ്ഞിപ്പലത്ത് എസ്.ഐ.യെ തട്ടിക്കൊണ്ടുപോയ കേസും നിധിനെതിരേ നിലവിലുണ്ട്. എസ്.എച്ച്.ഒ. കെ.ജെ. ജിനേഷിന്റെ നിർദേശാനുസരണം എസ്.ഐ.മാരായ ഉണ്ണികൃഷ്ണൻ, അസീസ് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് ഇയാളെ എറണാകുളത്തുനിന്ന് പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here