ജനകീയ കൂട്ടായ്മയിൽ മുഖം മിനുക്കി വളാഞ്ചേരി പോലീസ് സ്റ്റേഷൻ
വളാഞ്ചേരി: ജനകീയകൂട്ടായ്മയില്‍ മുഖം നന്നാക്കി വളാഞ്ചേരി പോലീസ് സ്റ്റേഷന്‍. കാലങ്ങളായി കാടുംപൊന്തയും നിറഞ്ഞതായിരുന്നു സ്റ്റേഷന്റെ മുറ്റം. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളുടെ വിഹാരകേന്ദ്രവുമായിരുന്നു.
മലിനമായ സാഹചര്യത്തില്‍ ജോലിചെയ്യേണ്ടിവന്ന പോലീസുകാര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടത് വാര്‍ത്തയായി. സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ചില സുമനസ്സുകള്‍ സഹായവുമായി എത്തിയതോടെയാണ് സ്റ്റേഷന്റെ ശോച്യായാവസ്ഥ മാറിയതെന്ന് എസ്.ഐ. ബഷീര്‍ സി. ചിറക്കല്‍ പറഞ്ഞു.
സ്റ്റേഷന്‍ മുറ്റത്തുണ്ടായിരുന്ന പഴയവാഹനങ്ങള്‍ വട്ടപ്പാറയിലെ സര്‍ക്കിള്‍ ഓഫീസ് പരിസരത്തേക്ക് മാറ്റി. കാടും പൊന്തയും വെട്ടിവെളുപ്പിച്ചു. കുണ്ടും കുഴിയുമായി കിടന്നിരുന്ന മുറ്റം ബേബിമെറ്റല്‍ നിരത്തി വൃത്തിയാക്കി.
സ്റ്റേഷനില്‍ വരുന്നവര്‍ക്ക് മഴയും വെയിലും കൊള്ളാത്ത മേല്‍ക്കൂര, ഇരിക്കാന്‍ കസേര, കുടിക്കാന്‍ ശുദ്ധജലം, വിനോദത്തിനായി ടെലിവിഷന്‍, സ്റ്റേഷനിലുള്ളവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ മെസ്സ് തുടങ്ങിയ സൗകര്യങ്ങളും ഒരുമാസത്തിനുള്ളില്‍ ഇവിടെയാരുങ്ങി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here