നവീകരിച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: നഗര സഭയുടെ 2021-22 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നവീകരിച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ റോഡ് നഗര സഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങ ൽ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്കും, ജനങ്ങളുടെ ആശ്വാസ കേന്ദ്രമായ “ചെഗുവേര” സെന്ററിലേക്കും വരുന്ന പൊതു ജനങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാകും വിധത്തിൽ ദുസ്സഹനീയ റോഡ് രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാന് നവീകരണം പൂർത്തീകരിച്ചത്.സ്റ്റേഷൻ പരിസരത്തു താമസിക്കുന്ന പൊതു ജനങ്ങൾക്ക് മഴക്കാലങ്ങളിൽ ഉണ്ടായിരുന്ന പ്രയാസം ഒഴിവാക്കാനും ഈ പദ്ധതി സഹായകമായി.നഗരസഭ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗണ്സിലിരുമായ ദീപ്തി ശൈലേഷ് സ്വാഗതം പറഞു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദ്, കൗൻസിലർമ്മരായ കളപ്പുലാൻ സിദ്ധീഖ് ഹാജി, ശൈലജ കെ.വി, തസ്ലീമ നദീർ,ബദരീയ, ഉണ്ണികൃഷ്ണൻ, മുസ്തഫ മാസ്റ്റർ, പരശ്ശേരി അസൈനാർ, വി.പി.എം സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, ശ്രീ കുമാരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here