HomeNewsLaw & Orderസ്കൂൾ വിദ്യാർഥികൾക്ക് ബൈക്ക് നിർത്താൻ ഇടം കൊടുക്കുന്നവരുടെ അറിവിലേക്ക്; ‘പണി’ വരുന്നുണ്ട്

സ്കൂൾ വിദ്യാർഥികൾക്ക് ബൈക്ക് നിർത്താൻ ഇടം കൊടുക്കുന്നവരുടെ അറിവിലേക്ക്; ‘പണി’ വരുന്നുണ്ട്

motor-cycles

സ്കൂൾ വിദ്യാർഥികൾക്ക് ബൈക്ക് നിർത്താൻ ഇടം കൊടുക്കുന്നവരുടെ അറിവിലേക്ക്; ‘പണി’ വരുന്നുണ്ട്

വളാഞ്ചേരി: വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കഡറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മോട്ടോർ ബൈക്കിൽ വരുന്നതിന് നിയന്ത്രണവുമായി പൊലീസ് രംഗത്ത്.
ഇതനുസരിച്ച് വിദ്യാർത്ഥികൾ കൊണ്ടു വരുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കും. തുടർന്ന് ആർ.സി. ഉടമ, രക്ഷിതാക്കൾ, വാഹനം നിർത്തിയിടാൻ സൗകര്യമൊരുക്കുന്ന വീട്ടുകാർ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
വാഹനം നിർത്തിയിടാൻ സ്കൂളുകൾക്ക് സമീപമുള്ള വീട്ടുകാർ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതു പ്രകാരം ഹയർ സെക്കഡറി സ്കൂൾ മേലാധികാരികൾക്ക് പൊലീസ് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരം വിദ്യാർത്ഥികളെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഇരുചക്രവാഹനം നിർത്തിയിടാൻ സൗകര്യമൊരുക്കി കൊടുക്കുന്ന വീട്ടുടമ ജാഗ്രത പാലിക്കുക. നിങ്ങൾ കുടുങ്ങും സൂക്ഷിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!