വളാഞ്ചേരി നഗരസഭയിൽ സ്പോർട്സ് കിറ്റ് വിതരണത്തിൽ അതൃപ്തി; പ്രതിഷേധവുമായി ക്ലബുകൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭൈലെ രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് നൽകി വരുന്ന സ്പോർസ് കിറ്റുകൾ നൽകിയതിലെ ക്ലബുകൾക്ക് അതൃപ്തി. അഴിമതി ആരോപിക്ക് ക്ലബ് ഭാരവാഹികളായ യുവാക്കൾ പ്രതിഷേധവുമായി രംഗത്ത്. വളാഞ്ചേരി നഗരസഭ രജിസ്ട്രേഡ് ക്ലബ്ബുകൾക്ക് നൽകുന്ന സ്പോർട്സ് കിറ്റുകൾ വേണ്ടെന്ന നിലപാടുമായാണ് യുവജന ക്ലബ്ബുകളുടെ പ്രതിനിധികൾ രംഗത്തെത്തിയത്.
സ്പോർട്സ് കിറ്റുകൾ പേരിനു മാത്രമായി നൽകിയതാണെന്നും 10,000 രൂപയുടെ കിറ്റുകൾ കഴിഞ്ഞകാലങ്ങളിൽ തന്നിരുന്നുവെന്നും ഇപ്രാവശ്യം കാരംസ് ബോർഡും ചെസ്സ് ബോർഡും നൽകി അവഗണിക്കാനാണ് നഗരസഭാധികൃതർ ശ്രമിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
അപേക്ഷ സമർപ്പിച്ച 14 ക്ലബ്ബുകൾക്കാണ് സ്പോർട്സ് കിറ്റുകൾ നൽകുന്നത്. ഇതിനായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അതേ സമയം, യുവാക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്ഥിരം പ്രതിഷേധക്കാർ ആണ് ഇത്തവണയും പ്രശ്നമുണ്ടാക്കിയതെന്നും വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി ഷെഫീന മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭകൾക്ക് നൽകിയ മാർഗരേഖ പ്രകാരം ക്ലബുകൾക്ക് നാലായിരം രൂപയിൽ അധികരിക്കാത്ത കിറ്റാണ് നൽകേണ്ടത്. മുൻകാലങ്ങളിൽ നൽകിയിരുന്ന പതിനായിരം രൂപയുടെ കിറ്റിൽ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ തുടങ്ങിയവ നൽകിയിരുന്നു. അതിൽ ഉൾപെടാത്തതാണ് കാരംസും ചെസ്ബോർഡും. മൊത്തം ഇരുപത്തിയഞ്ച് ക്ലബുകൾക്കാണ് വളാഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതായുള്ളത്. അതിൽ നിലവിൽ രജിസ്റ്റ്രേഷൻ പുതുക്കിയ പതിനാല് ക്ലബുകൾക്കാണ് കിറ്റ് നൽകുന്നത്.
Summary: various clubs raised protest over the sports kit distribution for this year.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here