കാർത്തികിൻ്റെ ചികിത്സക്കായി പണം സ്വരൂപിക്കാൻ 420 ചലഞ്ചുമായി വാസ്ക് വടക്കുംമുറിയുടെ പ്രവർത്തകർ
വളാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധന ശേഖരണാർത്ഥം ബിരിയാണി ചലഞ്ചുകളായും, പായസ ചലഞ്ചുകളായും നിരവധി ചലഞ്ചുകൾ കണ്ടവരാണ് നമ്മൾ മലയാളികൾ. എന്നാൽ മലപ്പുറം വളാഞ്ചേരിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ റംസാൻ മാസത്തിൽ 420 എന്ന നാമത്തിൽ വ്യത്യസ്തമായ ഒരു ചലഞ്ചുമായി ഇറങ്ങിരിക്കുകയാണ് .
സമീപത്തെ തന്നെ രണ്ട് വയസ്സുള്ള കാർത്തിക് എന്ന കുട്ടിക്ക് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ധനശേഖരണാർത്ഥമാണ് പ്രദേശത്തെ വാസ്ക് വടക്കുംമുറി ക്ലബ്ബിലെ ചെറുപ്പക്കാർ വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തത്തെയിരിക്കുന്നത്. ചലഞ്ചിൽ മാങ്ങ, ചുരണ്ടി ഐസ്, മസാല മാങ്ങ തുടങ്ങിയ വ്യത്യസ്ഥയിനം വിഭവങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. അശ്റഫ്,ജുനൈദ്,ഷബീർ,റിയാസ്, ജലീൽ എന്നിവർ നേതൃത്വം നൽകി. നഗരസഭാ അധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൾ കഴിഞ്ഞ ദിവസം സ്റ്റാൾ സന്ദർശിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here