വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ യുടെയും കേരള ജല അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കായിക, വഖഫ് , ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ നിർവഹിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ സ്വാഗതം പറഞ്ഞു. നഗരസഭയിലെ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണ് വട്ടപ്പാറ മൂർക്കമ്പാട്ട്. ഈ പ്രദേശത്തുക്കാരുടെ ഒരുപാട് കാലത്തെ ആവിശ്യമാണ് ഈ പദ്ധതി യൂടെ യാഥാർത്ഥമായിട്ടുള്ളത്. പ്രദേശത്തെ 150 ഓളം വരുന്ന കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകുന്നത്. തിരുന്നാവായ സമഗ്ര കുടിവെള്ള പദ്ധതിയിൽ നിന്നുമാണ് പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്നത്. 2019 – 20 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 24 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. തവനൂർ നിയോജക മണ്ഡലം എം.എൽ .എ ഡോ. കെ.ടി ജലീൽ, വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ, കലാ-കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ ന്മാരായ ഇ.പി അച്ചുതൻ , ആബിദ മൺസൂർ, ഫൈസൽ അലി തങ്ങൾ, പറശ്ശേറി അസൈനാർ, സലാം വളാഞ്ചേരി, രാജു കെ ചാക്കോ, അഷ്റഫലി കാളിയത്ത്, കെ കെ ഉമ്മർ , തുടങ്ങിയവർ സംസാരിച്ചു. കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ വി. പ്രസാദ് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും, എക്സിക്യൂറ്റീവ് എഞ്ചിനീയർ ദീപ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here