സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു എടയൂർ വായനശാല പൗരസമിതി
എടയൂർ: വായനശാല പൗരസമിതിയും എടപ്പാൾ റെയ്ഹാൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സ ക്യാമ്പ് 150 രോഗികൾക്ക് നേത്ര പരിശോധനയും ഡോക്ട്ടറുടെ സേവനവും ലഭ്യമാക്കി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസിന ഇബ്രാഹിം നിർവ്വഹിച്ചു. പൗരസമിതി പ്രസിഡന്റ് എം.പി ഇസ്ഹാഖ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പൗരസമിതി സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ആശംസകൾ നേർന്ന് പി.ടി. സുധാകരൻ, ബി.വേണുഗോപാൽ, പി.വി അബുദൽ ഗഫൂർ , ഇബ്രാഹിം മാസ്റ്റർ, മോഹനകൃഷ്ണൻ എന്നിവർ സംസരിച്ചു. ചടങ്ങിന് പൗരസമിതി ഖജാൻജി പലക്കൽ ബഷീർ നന്ദിയും രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here