Vehicle safety checking office should open at Valanchery-Moto Co-Ordianation Committee
വളാഞ്ചേരി, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, ആതവനാട്, കുറ്റിപ്പുറം പഞ്ചായത്തുകളിലെ മോട്ടോര്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വാഹനടാക്‌സ്, ലൈസന്‍സ് എന്നീ സുരക്ഷാരേഖകള്‍ ശരിയാക്കുന്നതിനും പുതുക്കുന്നതിനും വളാഞ്ചേരി കേന്ദ്രീകരിച്ച് ഓഫീസ് ആരംഭിക്കണമെന്ന് വളാഞ്ചേരി ടൗണ്‍ മോട്ടോര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വാഹനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം രേഖകള്‍ ഇപ്പോള്‍ ശരിയാക്കുന്നത് തിരൂര്‍ ജോയന്റ് ആര്‍.ടി.ഒ ഓഫീസില്‍ നിന്നാണ്.
ഇത് വാഹന ഉടമകള്‍ക്ക് സമയ, സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായി വാഹന ഉടമകളും ഡ്രൈവര്‍മാരും പറയുന്നു.
രണ്ടായിരത്തിലധികം ഓട്ടോറിക്ഷകളും ആയിരത്തിലധികം മോട്ടോര്‍ വാഹനങ്ങളുമുള്ള പട്ടണമാണ് വളാഞ്ചേരി. ഇതിനുപുറമെ ഇതര പഞ്ചായത്തുകളിലെ ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും വളാഞ്ചേരി ടൗണില്‍ സര്‍വീസ് നടത്തുന്നുണ്ട്. ബ്രേക്ക്‌ടെസ്റ്റ് ഉള്‍പ്പെടെയുള്ള ഫിറ്റ്‌നസ് പരിശോധനകള്‍ നടത്താനായി ഓഫീസ് തുടങ്ങാന്‍ വളാഞ്ചേരിയില്‍ സര്‍ക്കാര്‍ വക സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രിക്കയച്ച നിവേദനത്തില്‍ പറയുന്നത്.
Summary: The Town Motor co-ordination committee of Valanchery demands starting up an office to solve the paper works regarding the vehicles in Valanchery, Edayur, Marakkara, Athavanad, Kuttippuram etc
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here