HomeNewsTransportവേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി; ഒക്ടോബര്‍ 4 മുതല്‍ ഓടി തുടങ്ങും

വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി; ഒക്ടോബര്‍ 4 മുതല്‍ ഓടി തുടങ്ങും

venad-express

വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി; ഒക്ടോബര്‍ 4 മുതല്‍ ഓടി തുടങ്ങും

തിരുവനന്തപുരം: വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷന്‍ ആയി സര്‍വ്വീസ് നടത്തുന്ന വേണാട് എക്സ്പ്രസ് ട്രയിന്‍ (നമ്പര്‍ – 06302 / 06301) ഒക്ടോബര്‍ 4 മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ സര്‍വ്വീസ് നടത്തുമെന്ന് റയില്‍വേ അറിയിച്ചു. രാവിലെ 5.05ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന ട്രയിന്‍ ഉച്ചകഴിഞ്ഞ് 1.20ന് ഷൊര്‍ണൂരില്‍ എത്തിച്ചേരും. 2.35ന് ഷൊര്‍ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങും. പേട്ട, ചിറയിന്‍കീഴ്, കടക്കാവൂര്‍, വര്‍ക്കല, പറവൂര്‍, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് ട്രയിനിന് സ്റ്റോപ്പുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!