HomeNewsCrimeVendallur Murder Case: The accused remanded

Vendallur Murder Case: The accused remanded

crime-banner

Vendallur Murder Case: The accused remanded

വളാഞ്ചേരിയിലെ വെണ്ടല്ലൂരില്‍ വയോധികയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പട്ടാമ്പി ചെമ്പ്ര സ്വദേശി ശാന്തകുമാരിയെ ചൊവ്വാഴ്ച വളാഞ്ചേരി പോലീസ് തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രാവിലെ 11.15ന് മാധ്യമ പ്രവര്‍ത്തകരെ കാണിക്കാതെ കോടതിയുടെ പിന്‍വശത്തെ ഗേറ്റിലൂടെ അകത്ത് കയറ്റിയാണ് പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ശാന്തകുമാരിയോട് എന്തെങ്കിലും പരാതിയുണ്ടോ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. തുടര്‍ന്ന് ഈ മാസം 23 വരെ ശാന്തകുമാരിയെ റിമാന്‍ഡ്‌ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയയ്ക്കാന്‍ ഉത്തരവായി. ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രതിയെ മഞ്ചേരി സബ്ജയിലില്‍ എത്തിച്ചു. വളാഞ്ചേരി എസ്.ഐ എന്‍.സി. മോഹന്‍, തിരൂര്‍ എ.എസ്.ഐ ഹരിദാസന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജാത, ഷെര്‍ളി എന്നിവരാണ് ശാന്തകുമാരിയെ കോടതിയില്‍ കൊണ്ടുവന്നത്.

ശാന്തകുമാരിയുടെ ഇടതുകൈയ്ക്ക് പ്ലാസ്റ്ററിട്ട നിലയിലായിരുന്നു. പ്രതിയെ പോലീസ് പിടികൂടുമ്പോള്‍ ഓടാന്‍ ശ്രമിക്കവെ വീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ശാന്തകുമാരി ഏറെ ദുഃഖിതയായി കാണപ്പെട്ടു.
ഭര്‍ത്താവിന് ശരീരം തളര്‍ന്നതും മകന് ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞതും വട്ടിപ്പലിശയ്ക്ക് പണം കടംവാങ്ങിയതും ബാങ്കില്‍ വായ്പത്തുക തിരിച്ചടയ്‌ക്കേണ്ടിവന്നതുമാണ് സ്വര്‍ണം കവര്‍ച്ചചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ശാന്തകുമാരി കുറ്റസമ്മതം നടത്തിയിട്ടുള്ളത്. എന്നാല്‍ കടബാധ്യതയുണ്ടെങ്കില്‍ കൊലപാതകം നടത്തുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ശാന്തകുമാരിക്ക് മറുപടിയുണ്ടായിരുന്നില്ല.

 

 

Summary: Santhakumari (55), the only criminal accused in the Vendallur Murder case is remanded till 23rd of March and send to Manjeri Sub jail.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!