Vengad-Puramannur road renovation stops halfway
ദിവസേന ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന വെങ്ങാട് – പുറമണ്ണൂര്‍ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുതന്നെ കിടക്കുന്നു. മൂര്‍ക്കനാട്, ഇരിമ്പിളിയം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ്. ആറ് കി.മീറ്റര്‍ ദൂരമുള്ള റോഡ് 2009 – 2010ല്‍ ടെണ്ടര്‍ ചെയ്ത് ചിലവിലേക്കായി 52 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തേങ്കിലും പണി ഏറ്റെടുത്ത കരാറുകാരൻ പാതിവഴിയിൽ പണിയുപേക്ഷിക്കുകയുണ്ടായി. ഇയാൾ 17 ലക്ഷം രൂപ ചിലവഴിച്ചാണ് പണി പൂർത്തിയാക്കാതെ പണി ഉപേക്ഷിച്ചതെന്ന് വെങ്ങാട് യൂത്ത്ഫോറം ആരോപിച്ചു. ഇതിനെതിരെ വെങ്ങാട് യൂത്ത് ഫോറം വെള്ളിയാഴ്ച വൈകീട്ട് വെങ്ങാട് അങ്ങാടിയിൽ കൂട്ടായ്മ നടത്തി.
Summary: Vengad-Puramannur road renovation stops halfway
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here