പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി; വെന്നിയൂർ സ്വദേശി മരിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പെട്രോള്‍ പമ്പിനുള്ളിൽ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ – പെരുമ്പാവൂര്‍ റോഡിലുള്ള മണ്ണൂരില്‍ ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. വെന്നിയൂർ ചാലാട് സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. ഒരു കുട്ടിയുൾപ്പെടെ 5 പേരാണ് കാറിലുണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ജിനീഷ് മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ജിനേഷിൻ്റെ ഭാര്യ അഞ്ചു അരവിന്ദ്(28), മകൾ മിഴി (3),കോമളവല്ലി(58),രാജേഷ്(38) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന. അപകടത്തിൽപെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here