പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ വെർട്ടിക്കൽ ഗാർഡനുമായി നാഷണൽ ഹൈസ്‌കൂൾ വിദ്യാർഥികൾ
കൊളത്തൂർ : പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി കൊളത്തൂർ നാഷണൽ ഹൈസ്‌കൂളിലെ 10A കളാസിലെ കുട്ടികൾ രംഗത്തെത്തി. ഇതിൻറെ ഭാഗമായി പ്ലാസ്റ്റിക് കാലിക്കുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു സ്‌കൂൾ പ്രവേശന കവാടത്തിനരികെ കെട്ടിയിട്ടു വളർത്തിയാണ് അവർ മാതൃകയാവുന്നത്. സ്വന്തം വീടുകളിലും സ്‌കൂൾ പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ സ്വരുക്കൂട്ടി ഉപയോഗപ്രദമാക്കുന്നതിലൂടെ ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുമുള്ള ഒരു സന്ദേശമാണ് വിദ്യാർത്ഥികൾ മുന്നോട്ടു വെക്കുന്നത്.
ഫ്ലാറ്റുകളിലും മറ്റും സ്ഥലസൗകര്യം കുറഞ്ഞ ഇടങ്ങളിൽ ഇതുപോലെ ചെടികളും മറ്റും വെച്ചുപിടിപ്പിക്കുന്നതിനെ വെർട്ടിക്കൽ ഗാർഡൻ എന്നാണ് പറയുന്നത്. 10A ക്‌ളാസ് ടീച്ചറും അവരുടെ ജീവശാസ്ത്ര അധ്യാപികയുമായ ദിവ്യ ടീച്ചറാണ് ഇതിനായി വിദ്യാർത്ഥികൾക്ക് മാർഗ നിർദേശം നൽകുന്നത്. ഇന്നത്തെ തലമുറയ്ക്ക് പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ലളിതമായ പാഠം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here