വെട്ടിച്ചിറ മെട്രോ അശുപത്രി കോവിഡ് അശുപത്രിയാക്കി
ആതവനാട്: ആതവനാട് ഗ്രാമപഞ്ചായത്തിലെ വെട്ടിച്ചിറയിൽ ദേശീയപാത 66 നോടടുത്ത് സ്ഥിതി ചെയ്യുന്ന കുട്ടികളുടെ അശുപത്രിയായ മെട്രോ അശുപത്രിയെ കോവിഡ് അശുപത്രിയാക്കി മാറ്റി. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥന മാനിച്ചാണ് ഹോസ്പിറ്റൽ മാനേജ്മെൻ്റും കെട്ടിടം ഉടമയും കോവിഡ് ആശുപത്രിക്കായി സ്ഥാപനം വിട്ടുനൽകിയത്.
24 മുറികളും വാർഡും ഉൾപ്പെടെ 30 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്നതാണ് ഈ ആശുപത്രി. നാളെ മുതൽ മെട്രോ ഹോസ്പിറ്റൽ ഔദ്യോഗികമായി കോവിഡ് അശുപത്രിയായി മാറും. നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീൻ അശുപത്രി സന്ദർശിച്ചു സജ്ജീകരണങ്ങൾ വിലയിരുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here