കോട്ടക്കൽ മണ്ഡലം വിചാരണ സദസ് ഡിസം. 29 നു വളാഞ്ചേരിയിൽ
വളാഞ്ചേരി :അനീതിക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ചു അടിച്ചൊതുക്കുക വഴി കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്നതെന്നു കെ.പി സി സി വൈസ് പ്രസിഡൻറ് വി ടി ബൽറാം പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലം യു ഡി എഫ് വിചാരണ സദസ്സിൻ്റെ സ്വാഗത സംഘം രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 29 നു വൈകിട്ടു മൂന്നു മണി മുതൽ ആറു മണി വരെ വളാഞ്ചേരിയിലാണ് ഇടത് പക്ഷ സർക്കാരിനെതിരെയുള്ള വിചാരണ സദസ്.യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ വി മധുസൂദനൻ അധ്യക്ഷനായി. പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് കൺവീനർ സലാം വളാഞ്ചേരി ,ജില്ല യു ഡി എഫ് കൺവീനർ അഷ്റഫ് കോക്കൂർ, കെ എം ഗഫൂർ, പി സി എ നൂർ, ഉമ്മർ ഗുരുക്കൾ, ബഷീർ രണ്ടത്താണി, പി ഇഫ്തിക്കാറുദീൻ, കാടാമ്പുഴ മോഹനൻ പ്രസംഗിച്ചു. കാടാമ്പുഴ മൂസ ഹാജി, സിദ്ദീഖ് പരപ്പാര അഷ്റഫ് അമ്പലത്തിങ്ങൽ, വസീമ വേളേരി, മുഹമ്മദ് പാറയിൽ, വിനു പുല്ല നൂർ, ഷൗക്കത്ത്, സുലൈഖബി, മുജീബ് കൊളക്കാട്, കെ എം അബ്ദുറഹ്മാൻ, കെ വി ഉണ്ണികൃഷ്ണൻ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here