എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു
തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കന്ററി സ്കൂൾ.പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ 750 വിദ്യാർത്ഥികളിൽ 742 പേർ വിജയിച്ച് സ്ക്കൂൾ 99 ശതമാനം വിജയം നേടി. ഇതിൽ 48 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 28 പേർ ഒൻപത് എ പ്ലസ്സും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ വിജയഭേരി വിഭാഗത്തിനു കീഴിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. സ്ക്കൂളിനു കീഴിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് , എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, എൻ സി സി എന്നീ വിഭാഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷ എഴുതി വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും സ്ക്കൂൾ ജീവനക്കാർ, പി ടി എ, മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥിളെ അസംബ്ലിയിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു.
വിജയാദരം പരിപാടി പ്രിൻസിപ്പൽ ടി. നിഷാദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി.കെ. ശാന്ത അധ്യക്ഷത വഹിച്ചു. മാനേജർ ഷാനവാസ് മയ്യേരി മുഖ്യാതിഥിയായിരുന്നു. മുൻ പ്രധാന അധ്യാപകൻ ഹുസൈൻ ആപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ഹാരിസ് മാങ്കടവത്ത്, ഇ.സക്കീർ ഹുസൈൻ,വി. ഷഫീഖ്, കെ.നിസാം, സാദിഖ് തെറ്റൻ, പി.സി. റസാഖ്, എം.ഫസലുറഹ്മാൻ, ടി.വി. ജലീൽ, വി.യു. മുഹമ്മദ് അനീസ്, കെ. ലുത്ത്ഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here