പെരിന്തൽമണ്ണ-വളാഞ്ചേരി റോഡിൽ വിജിലൻസ് പരിശോധന
പെരിന്തൽമണ്ണ : അറ്റകുറ്റപ്പണികൾക്കുശേഷവും റോഡ് തകർന്നതിനെത്തുടർന്ന് പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ മലപ്പുറം വിജിലൻസ് സംഘം പരിശോധന നടത്തി. സംസ്ഥാനവ്യാപകമായുള്ള പരിശോധനയുടെ ഭാഗമായാണ് വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അങ്ങാടിപ്പുറം മുതൽ വെങ്ങാട് വരെയുള്ള ഭാഗങ്ങളിൽ പരിശോധനയ്ക്കെത്തിയത്.
ഗുണനിലവാരം അറിയുന്നതിനായി പലയിടങ്ങളിൽനിന്നും റോഡിൽ കുഴിച്ച് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് മൂന്നരയോടെയാണ് അവസാനിച്ചത്. സാമ്പിൾ വിശദപരിശോധനയ്ക്ക് അയക്കുമെന്നും ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അധികൃതർ അറിയിച്ചു. വിജിലൻസ് എസ്.ഐ. പി. ശ്രീനിവാസൻ, എ.എസ്.ഐ. മുഹമ്മദ് സലീം, പി.പി. സുബിൻ, സുനിൽ, ഹാർബർ എൻജിനീയറിങ് വിഭാഗം അസി. എൻജിനീയർ പ്രണവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here