കോട്ടക്കൽ മണ്ഡലത്തിലെ പ്രതിഭകളിൽ വിജയാരവം തീർത്ത് വിജയോത്സവം
വളാഞ്ചേരി: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സംഘടിപ്പിച്ച അവാർഡ് ദാനം ഉജ്ജ്വലമായി. എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ മണ്ഡലത്തിലെ അഞ്ഞൂറിലധികം പ്രതിഭകളെ ആദരിക്കുന്നതിനായി എം.എൽ.എ സംഘടിപ്പിച്ച ‘വിജയോത്സവം’ വിജയികളിൽ വിജയാരവം തീർത്താണ് സമാപിച്ചത്.
വളാഞ്ചേരി-കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്. എസ്.എസ് പരീക്ഷകളിൽ ഒരേ സമയം നൂറ് ശതമാനം കൈവരിച്ച സംസ്ഥാനത്തെ ഏക വിദ്യാലയമായ പി.എം.എസ്.എ.വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി, പ്ലസ് ടുവിൽ നൂറ് ശതമാനം നേടിയ കോട്ടൂർ എ.കെ. എം. ഹയർ സെക്കന്ററി സ്കൂൾ, ടി.എച്ച്.എസ്.എസ്.എൽ.സി യിൽ നൂറ് ശതമാനം കൈവരിച്ച കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് സാദിഖലി തങ്ങൾ എം.എൽ.എ അവാർഡ് നൽകി.
എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അവാർഡ് നൽകി അനുമോദിച്ചു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് & സയൻസ് ബി.എസ്.സി ഒപ്ടോമെട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എടയൂരിലെ പി.എസ്.ഷെഫീഖ ജഹാൻ, കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ വളാഞ്ചേരി കൊളമംഗലം സ്വദേശി ഡോ. ഷമീർ തുറക്കൽ, ഇൻസ്റ്റിറ്റ്യൂട്ടറി പാർലമെന്ററി അഫയേഴ്സ് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പൊന്മള കോൽക്കളത്തെ മിസ് ഹബ് കണക്കയിൽ, എന്നിവരേയും ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു.
കരിയർ ഗുരു എം.എസ്. ജലീൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. സിവിൽ സർവ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദ് വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിൽ സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ, കെ.എം.ഗഫൂർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന, കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി മദുസൂദനൻ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.സി ഷെമീല, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് കെ മൊയ്തീൻ, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി റജുല, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം. സുഹറ, വി.എ റഹ്മാൻ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ടി.അബ്ദുറഹ്മാൻ ഹാജി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.സി.എ നൂർ, പി ജയപ്രകാശ്, സുരേഷ് പാറാത്തൊടി, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, കെ മുസ്തഫ മാസ്റ്റർ, സി.കെ നാസർ, എം അഹമ്മദ് മാസ്റ്റർ, പറശ്ശേരി അസൈനാർ, മൊയ്തു എടയൂർ, ഒ.കെ. സുബൈർ, കെ മാനുപ്പ മാസ്റ്റർ, ടി.കെ ആബിദലി, കെ മൊയ്തു മാസ്റ്റർ, എം.പി ഇബ്രാഹീം മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പത്മകുമാർ എന്നിവർ പ്രസംഗിച്ചു.
Summary: Vijayolsavam by Abid Hussain Thangal brought out the joy inside various exam toppers of Kottakkal Assembly constituency. The event held at Sagar Auditorium, Kavumpuram near Valanchery. Guidance class led by Career Guru MS jalil gave the students an outline about their future studies.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here