കൊലപാതകക്കേസ് പ്രതി 19 വർഷത്തിനുശേഷം പിടിയിൽ
കുറ്റിപ്പുറം : 19 വർഷമായി മുങ്ങിനടന്നിരുന്ന കൊലപാതകക്കേസ് പ്രതി ഒടുവിൽ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. തൃശ്ശൂർ മണലൂർ കൊക്കിനി വിമേഷ് (42) ആണ് പെരിന്തൽമണ്ണയിൽനിന്നു പിടിയിലായത്. 2006-ൽ കുറ്റിപ്പുറം കാഞ്ഞിരക്കുറ്റിയിൽ യുവാവിനെ കാറിൽനിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയശേഷം കവർച്ചനടത്തിയ സംഘത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ. കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫീസർ നൗഫലിന്റെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ വഴിയൊരുക്കിയത്. എസ്ഐ സുധീറിന്റെ നേതൃത്വത്തിൽ സിപിഒമാരായ ജോൺസൺ, രഘുനാഥ് എന്നിവർചേർന്ന് മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ്ചെയ്യുകയായിരുന്നു. പ്രതിക്കെതിരേ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിടികൊടുക്കാതെ പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here