ഒമാനില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം
മസ്കറ്റ്: ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇനി വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം രംഗത്തെ ശക്തിപ്പെടുത്താനാണ് ഒമാന്‍ അധികൃതരുടെ തീരുമാനം.
വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. പ്രത്യേക നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക. നേരത്തെ തന്നെ ബുക്ക് ചെയ്ത ഉറപ്പായ ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, മടങ്ങിപ്പോകാനുള്ള ടിക്കറ്റ് തുടങ്ങിയവയാണ് പ്രവേശനത്തിനുള്ള നിബന്ധനകള്‍.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here