അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം “വിഷൻ 22” കെഎംസിസി മീറ്റ് സംഘടിപ്പിച്ചു
അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം “വിഷൻ 22” കെഎംസിസി മീറ്റ് സംഘടിപ്പിച്ചു. മജീദ് ഹുദവി പൊന്മളയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് മൊയ്‌ദുട്ടി വേളേരി അധ്യക്ഷത വഹിച്ചു. അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി അഷ്‌റഫ് പൊന്നാനി ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കോട്ടക്കൽ മണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങൾ കോട്ടക്കൽ മണ്ഡലത്തിലെ വികസനവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ വിവിധ മുൻസിപ്പൽ പഞ്ചായത്തുകളിൽ നടപ്പിലാക്കിയ വികസനരേഖ പഞ്ചായത്ത് കമ്മിറ്റികളിലേക്ക് കൈമാറി.
മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും തിരൂരങ്ങാടി മണ്ഡലം സീനിയർ വൈസ് പ്രസിഡന്റുമായ ഹനീഫ പുതുപ്പറമ്പ് ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി സലാം ഒഴൂർ, സംസ്ഥാന കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് അസീസ് കാളിയാടൻ, അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഹിദായത്തുള്ള പറപ്പൂർ, ജില്ലാ കെഎംസിസി ട്രഷറർ ഹംസ ഹാജി പാറയിൽ, ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് റഫീഖ് പി ടി, ദുബായ് കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി, സൈദ് മാറാക്കര, മുൻ ജില്ലാ സെക്രട്ടറി ബഷീർ പുതുപ്പറമ്പ്, ഹസൈനാർ ഹാജി മാറാക്കര, സൈനുദ്ധീന്‍ കൊടുമുടി, സൈദ് മുഹമ്മദ് വട്ടപ്പാറ, ഷാഹിദ് ബിൻ മുഹമ്മദ്, അഷ്‌റഫ് കെ കെ ഇരിമ്പിളിയം, ജാഫർ പറമ്പാടൻ, റാഷി അമ്പലവട്ടം, റാഷിദ് തൊഴലിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
കെഎംസിസി സ്ഥാപക നേതാവും പ്രവാസ ലോകത്തിൽ ജീവകാരുണ്യ രംഗത്ത് തന്റേതായ സേവനം അടയാളപ്പെടുത്തിയ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്‌ദു എടയൂരിന് മണ്ഡലം കമ്മറ്റിയുടെ ഉപഹാരം എംഎൽഎ കൈമാറി. സംസ്ഥാന കെഎംസിസിയുടെ “കെയർ പദ്ധതി”യിൽ 2021കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത കോട്ടക്കൽ മുനിസിപ്പൽ കമ്മറ്റിക്കും മാറാക്കര പഞ്ചായത്ത് കമ്മറ്റിക്കും മണ്ഡലം കമ്മറ്റിയുടെ ഉപഹാരം നൽകി. മണ്ഡലം കെഎംസിസി “വിഷൻ 22” ഭാഗമായ എമിക്കോ സൂപ്പർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് ബ്രൗഷർ പ്രകാശനവും നിർവഹിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടത്തിയ പരിപാടിക്ക് ഫിറോസ് ബാബു, യാഹു പേരശ്ശനൂർ, സലാം കരിമ്പിൽ, ഷാനവാസ് ടിപി എന്നിവർ നേതൃത്വം നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിന് അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫലി പുതുക്കുടി സ്വാഗതവും, ട്രഷറർ മുനീർ മാമ്പറ്റ നന്ദിയും പറഞ്ഞു .
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here