സുസ്ഥിര വികസന കാഴ്ചപ്പാട് അനിവാര്യം -ഡോ. പി. രവീന്ദ്രൻ
വളാഞ്ചേരി : ലോകത്തിന്റെ നിലനിൽപ്പിന് സുസ്ഥിര വികസന കാഴ്ചപ്പാട് അനിവാര്യമാണെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ‘സുസ്ഥിര വികസനത്തിനായുള്ള വിഷയസമന്വയം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.
എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ, കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി ഡോ. പി. മുഹമ്മദലി, പാറയിൽ മൊയ്തീൻകുട്ടി, ഡോ. ബാബു ഇബ്രാഹിം, ഡോ. കെ. മുഹമ്മദ് റിയാസ്, പ്രൊഫ. ടി. നിസാബ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അഞ്ച് വേദികളിലായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കോഴിക്കോട് എൻ.ഐ.ടി.യിലെ ഡോ. മുഹമ്മദ് ഷാഫി, ഡോ. ഹുസൈൻ രണ്ടത്താണി, എം.എസ്. സുനി, ഡോ. പി.വി. ജ്യോതി, ഡോ. ടി.കെ. ജലീൽ, ഡോ. ഹംസ, ലിസി എബ്രഹാം, ജമീൽ റിസ്‌വാന, ഡോ. മുകേഷ് ഡോബ്ലി, പ്രൊഫ. പി.പി. ഷാജിദ്, ഡോ. പി.സി. സന്തോഷ് ബാബു, ഫെഡറൽ ബാങ്ക് മാനേജർ ടി.കെ. നിധിൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here