HomeNewsAchievementsവി.എം. കൊളക്കാട് പുരസ്‌കാരം സി. ഹരിദാസിന്‌ സമ്മാനിച്ചു

വി.എം. കൊളക്കാട് പുരസ്‌കാരം സി. ഹരിദാസിന്‌ സമ്മാനിച്ചു

vm-kolakkad-award

വി.എം. കൊളക്കാട് പുരസ്‌കാരം സി. ഹരിദാസിന്‌ സമ്മാനിച്ചു

കുറ്റിപ്പുറം : മതേതരത്വവും വികസന കാഴ്ചപ്പാടും മുഖമുദ്രയാക്കിയ ചരിത്രമുള്ളതാണ് ഗാന്ധിജിയെയും നെഹ്രുവിനെയും എതിർക്കാൻ ചിലരെ പ്രേരിപ്പിക്കുന്നതെന്ന് എം.പി. അബ്ദുസ്സമദ്‌ സമദാനി എം.പി. അഭിപ്രായപ്പെട്ടു. മുൻ ഡി.സി.സി. പ്രസിഡന്റ് വി.എം. കൊളക്കാടിന്റെ ഒന്നാം ചരമവാർഷിക അനുസ്‌മരണസമ്മേളനം കുറ്റിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Ads
രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം നാടക, കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ സജീവമാകാനും യുവകൂട്ടായ്‌മകളെ പ്രോത്സാഹിപ്പിച്ചു വി.എം. കൊളക്കാട്. കൊളക്കാടിനെപ്പോലുള്ള രാഷ്ട്രീയക്കാരുടെ സമീപനം അക്കാലത്തെ സാമൂഹികാവസ്ഥയെ നന്മകളാൽ സമ്പന്നമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
vm-kolakkad-award
പാറക്കൽ ബഷീർ അധ്യക്ഷതവഹിച്ചു. വി.എം. കൊളക്കാട് പ്രഥമ പുരസ്‌കാരം സി. ഹരിദാസിന് അദ്ദേഹം നൽകി. വി.എം. കൊളക്കാട് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് ഇ.കെ. ഷഹന ഷറിനും കൈമാറി. കെ.പി. നൗഷാദ് അലി, വീക്ഷണം മുഹമ്മദ്, വി. മധുസൂദനൻ, സി.കെ. ഉമ്മർ ഗുരുക്കൾ, പി.സി.എ. നൂർ, ഷാജി കാളിയത്ത്, പരപ്പാര സിദ്ദീഖ്, മഠത്തിൽ ശ്രീകുമാർ, പി.വി. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!