അങ്ങാടിപ്പുറം ശ്രീദേവിക്ക് ജന്മനാട് സ്‍നേഹാദരമൊരുക്കി.
അങ്ങാടിപ്പുറം∙ അമേരിക്കയിലെ ഇന്റർനാഷനൽ തമിഴ് സർവകലാശാല ഡി–ലിറ്റ് നൽകി ആദരിച്ച സംഗീതജ്ഞ അങ്ങാടിപ്പുറം ശ്രീദേവിക്ക് ജന്മനാട് സ്‍നേഹാദരമൊരുക്കി.
ദേവികം ആദരസന്ധ്യയുടെ അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ ഉദ്ഘാടനം ചെയ്‍തു. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.റഷീദലി ആധ്യക്ഷ്യം വഹിച്ചു. പി.പത്മജ, തിരുമാന്ധാംകുന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ സി.സി.ദിനേശ്, കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരൻ, ഭക്തിഗാനരചയിതാവ് പി.സി.അരവിന്ദൻ, വി.പത്മനാഭൻ, പി.ശ്യാമള എന്നിവർ പ്രസംഗിച്ചു. ആയാംകുടി മണി കീർത്തിമുദ്ര സമർപ്പിച്ചു.
പഞ്ചായത്ത് അംഗം യു.രവി ആദരപത്രം നൽകി. സ്വാഗതസഘം ജനറൽ കൺവീനർ പീതാംബരൻ ആനമങ്ങാട്, പി.രാധാകൃഷ്‍ണൻ, കെ.പി.വാസു, പാർവതി രമണൻ, സതീശൻ ആവള, എൻ.പി.മുരളി, എം.പി.രവി, കനകദുർഗ എന്നിവർ പ്രസംഗിച്ചു. സംഗീതക്കച്ചേരിയും നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
Amith
/
It’s a fake university. There is no such university but a group of touts who sell worthless printed fake certificates of DLitts and PhDs for a price. വ്യാജ യൂണിവേഴ്സിറ്റി ആണു. International Tamil University എന്ന് ഗൂഗിൾ സെർച്ച് ചെയ്തു നോക്കൂ.
July 29, 2019