HomeNewsPoliticsബി.ജെ.പി കോട്ടയ്ക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഹെൽത്ത് വൊളന്റിയേഴ്സ് ക്യാമ്പ് കുറ്റിപ്പുറത്ത് സമാപിച്ചു

ബി.ജെ.പി കോട്ടയ്ക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഹെൽത്ത് വൊളന്റിയേഴ്സ് ക്യാമ്പ് കുറ്റിപ്പുറത്ത് സമാപിച്ചു

bjp-volunteer-camp-kuttippuram

ബി.ജെ.പി കോട്ടയ്ക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഹെൽത്ത് വൊളന്റിയേഴ്സ് ക്യാമ്പ് കുറ്റിപ്പുറത്ത് സമാപിച്ചു

കുറ്റിപ്പുറം : സംസ്ഥാന സർക്കാർ ബജറ്റിൽ സൗജന്യ വാക്സിൻ നൽകാൻ നീക്കിവെച്ച 5,000 കോടി രൂപയിൽനിന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം നൽകണമെന്ന് ബി.ജെ.പി. പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ. ബി.ജെ.പി കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി ഹെൽത്ത് വൊളന്റിയേഴ്സ് ക്യാമ്പിന്റെ സമാപനയോഗം കുറ്റിപ്പുറം വിദ്യാനികേതൻ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. സജീഷ് പൊന്മള അധ്യക്ഷനായിരുന്നു. വി.വി.രാജേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞുമുഹമ്മദ് ക്ലാസ്സെടുത്തു. ശ്രീജിബാബു, ഹരിദാസ് പൈങ്കണ്ണൂർ, സതീഷ് ബാബു, വിലാസിനി കാടമ്പുഴ. റീജന നടുവട്ടം, സജിത് ചെല്ലുർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!