റോഡ് നന്നാക്കിയില്ലെന്ന് ആക്ഷേപം; മൂന്ന് വാർഡുകളിൽ വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനം
വളാഞ്ചേരി: റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെന്നാരോപിച്ച് വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി നാട്ടുകാർ. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത് വാർഡുകളിലായി കിടക്കുന്ന പെരുമ്പറമ്പ്-ചോലക്കൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് ചോലക്കൽ ജനകീയകൂട്ടായ്മ വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനംചെയ്തത്. അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെ ഒരുഭാഗം ഒരു വാർഡിലും മറുഭാഗം മറ്റൊരു വാർഡിലുമായി മൂന്ന് വാർഡുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.
മൂന്ന് വാർഡുകളിലെ അംഗങ്ങളെ സമീപിച്ചാലും പരസ്പരം ഒഴിഞ്ഞുമാറുകയാണെന്ന് ചോലക്കൽ ജനകീയകൂട്ടായ്മയുടെ ചെയർമാൻ വി.ടി. ഹംസ, കൺവീനർ പി.വി. ഷമീർ, ട്രഷറർ കെ.പി. ഷംസുദ്ദീൻ എന്നിവർ പറയുന്നു. പ്രദേശവാസികൾ പിരിവെടുത്ത് സഞ്ചാരയോഗ്യമല്ലാത്ത റോഡ് ഇടയ്ക്കിടെ ഗതാഗതയോഗ്യമാക്കാറുണ്ട്. പേരശ്ശനൂർ, എടച്ചലം, കുറ്റിപ്പുറം ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയാണ് പെരുമ്പറമ്പ്-ചോലക്കൽ റോഡ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here