HomeNewsPoliticsവി.പി ചന്ദ്രശേഖരൻ നായർ വേറിട്ട വഴിയിലെ കമ്മ്യൂണിസ്റ്റ്-എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി

വി.പി ചന്ദ്രശേഖരൻ നായർ വേറിട്ട വഴിയിലെ കമ്മ്യൂണിസ്റ്റ്-എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി

vp-chandrasekharan-master-remembrance

വി.പി ചന്ദ്രശേഖരൻ നായർ വേറിട്ട വഴിയിലെ കമ്മ്യൂണിസ്റ്റ്-എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി

വളാഞ്ചേരി: ജനകീയ പ്രശനങ്ങളിൽ സജീവമായി ഇടപെടുകയും, അർഹരായ‌ജനവിഭാഗങ്ങളുടെ അവകാശപ്പൊരാട്ടത്തിൽ മുന്നണി പോരാളിയായി പ്രവർത്തിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റായിരുന്നു വി.പി ചന്ദ്രശേഖരൻ മാസ്റ്ററെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി ഓൺലൈൻ സംവിധാനത്തിൽ നടത്തിയ അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. മികച്ച അധ്യാപകൻ കൂടിയായ ചന്ദ്രശേഖരൻ മാസ്റ്റർ അധ്യാപകരുടെ പ്രശ്നങ്ങൾ ഉയർത്തി ആദ്യ കാല പോരാട്ടങ്ങളിൽ നിറ സാനിധ്യമായിരുന്നു. നിസ്വാർഥ സേവനത്തിന്റെ ഉടമയായ അദ്ധേഹം അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് നേതൃത്വം വഹിച്ചിരുന്നു. എ.കെ.എസ്.ടി.യു ഉപജില്ല സെക്രട്ടറി ബി.പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. വിനോദ്, ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, ടി.ജെ രാജേഷ്, സുബോദ്,എം.ഡി. മഹേഷ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!