HomeNewsPoliticsവി.പി. സുലൈഖ വളവന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു

വി.പി. സുലൈഖ വളവന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു

valavannur-panchayath-president

വി.പി. സുലൈഖ വളവന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു

കൽപകഞ്ചേരി: വളവന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എമ്മിലെ വി.പി. സുലൈഖ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. സി.പി.എം. ഭരിക്കുന്ന വളവന്നൂർ പഞ്ചായത്തിൽ പ്രസിഡന്റായിരുന്ന ടി.കെ. സാബിറ പാർട്ടി ധാരണപ്രകാരം അധികാരം ഒഴിഞ്ഞതിനെത്തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഗീത വരണാധികാരിയായിരുന്നു.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ടി.കെ. സാബിറ സുലൈഖയുടെ പേര്‌ നിർദേശിച്ചു. എട്ടിനെതിരേ പതിനൊന്ന് വോട്ട് നേടിയാണ് സി.പി.എം. മേടിപ്പാറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുലൈഖ തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സക്രിയ പ്രവർത്തകയാണ്. ഭർത്താവ് അയ്യൂബ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!