മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.30 ലക്ഷം രൂപ നൽകി വളാഞ്ചേരിയിലെ യു.ഡി.എഫ് ഭരണസമിതിയിലുള്ള ബാങ്ക്
വളാഞ്ചേരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.30 ലക്ഷം രൂപ നൽകി വളാഞ്ചേരിയിലെ യു.ഡി.എഫ് ഭരണസമിതിയിലുള്ള ബാങ്ക്. യുഡി.എഫ് ഭരിക്കുന്ന വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വിഹിതം ഒരു ലക്ഷം രൂപയും ബാങ്കിലെ ജീവനക്കാരുടെ വിഹിതമായ ഒരു ലക്ഷത്തി മുപതിനായിരത്തി ഒരു നൂറ്റി പത്ത് രൂപയും ഉൾപെടെ 230110/- രൂപയാണ് ഇന്ന് ട്രഷറി വഴി മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത്.ബാങ്ക് പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണ സമിതി കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. ഭക്ഷണ കിറ്റുകൾ, ആരോഗ്യ കിറ്റുകൾ മാസ്ക്കുകൾ. സാനിറ്ററൈസുകൾ, ഹാൻഡ് വാഷുകൾ തുടങ്ങിയവ ഈ കാലയളവിൽ വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭയുടെ കമ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി ഉൾപെടെയുള്ള ഭക്ഷ്യധാന്യങ്ങൾ നൽകി. ബാങ്ക് മെമ്പർമാർക്കായി പതിനായിരം രൂപയുടെ പലിശരഹിത വായ്പ ഏർപെടുത്തിയതായും ബാങ്ക് പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങൽ മാധ്യമങ്ങളോട് പറഞ്ഞു.
Summary: VSCB bank donated INR 2.30 lakhs to CMDRF as a part of its activities against the Covid 19.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here