ഓൺലൈൻ പഠനത്തിന് സ്മാർട്ഫോൺ; സൗജന്യ പലിശരഹിത വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്
വളാഞ്ചേരി: പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ മേധാവികള്‍ നല്‍കുന്ന സാക്ഷ്യപത്ര പ്രകാരം വളാഞ്ചേരി നഗരസഭയിലെ 100 കുട്ടികള്‍ക്ക് 10000 രൂപാ പ്രകാരം 10 ലക്ഷം രൂപാ പലിശരഹിത വായ്പയായി നല്‍കുന്ന ജനകീയ പദ്ധതിയായ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് നല്‍കുന്ന വിദ്യാ തരംഗിണി വായ്പയുടെ വിതരണ ഉല്‍ഘാടനം വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി അബ്ദുന്നാസറിന്റെ അദ്ധ്യക്ഷതയില്‍ വളാഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി പി ശശികുമാര്‍ ,വൈസ് പ്രസിഡന്റ് പാറയില്‍ മുഹമ്മദ്, പറശ്ശേരി അസൈനാര്‍, ടി.കെ ആബിദലി, കെ.വി ഉണ്ണികൃഷ്ണന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് വാലാസി, ഡയറക്ടര്‍ മാരായ മുഹമ്മദ് മുസ്തഫ, സന്തോഷ് ബാബു, ജലീല്‍, ശ്രീകുമാര്‍, നജ്മത്ത്, മുംതാസ്, മൈമൂന, ഓഡിറ്റര്‍ മധു, അസിസ്റ്റന്റ് സെക്രട്ടറി കരുണാകരന്‍, മാനേജര്‍ നൗഷാദ്, കുഞ്ഞലവി, സാബില്‍, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here