HomeNewsAgricultureവളാഞ്ചേരി നഗരസഭയിലെ ക്ഷീര കർഷകർക്കുള്ള ആദ്യ ഗഡു വേതന വിതരണവും പരിശീലനക്യാമ്പും നടത്തി

വളാഞ്ചേരി നഗരസഭയിലെ ക്ഷീര കർഷകർക്കുള്ള ആദ്യ ഗഡു വേതന വിതരണവും പരിശീലനക്യാമ്പും നടത്തി

ayyankali-valanchery

വളാഞ്ചേരി നഗരസഭയിലെ ക്ഷീര കർഷകർക്കുള്ള ആദ്യ ഗഡു വേതന വിതരണവും പരിശീലനക്യാമ്പും നടത്തി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീര കർഷകർക്കുള്ള ആദ്യ ഗഡു വേതന വിതരണവും പരിശീലനക്യാമ്പും നടത്തി. നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ എം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൈമൂന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫാത്തിമകുട്ടി, അഷ്റഫ് അമ്പലത്തിൽ, കൗൺസിലർമാരായ മൂർക്കത്ത് മുസ്തഫ, പി പി ഹമീദ്, റഹ്മത്ത്, സുബൈദ നാസർ, ജ്യോതി, ഹാജറ, ഫാത്തിമ നസിയ, സുബൈദ ചങ്ങമ്പള്ളി, വസന്ത, ഷംസു പാറക്കൽ എന്നിവർ സംസാരിച്ചു. നഗരസഭ സീനിയർ വെറ്റിനറി സർജൻ ഡോ. പി.യു അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ‘ക്ഷീര മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും‘ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഓവർസിയർ കെ.ടി ജുനൈദ് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!