HomeNewsArtsറെയില്‍വേ സ്റ്റേഷനില്‍ നിന്ന‌് മായ‌്ച്ച ആ ചിത്രം വാഗൺ ട്രാജഡി ടൗൺഹാളിൽ നിറയും

റെയില്‍വേ സ്റ്റേഷനില്‍ നിന്ന‌് മായ‌്ച്ച ആ ചിത്രം വാഗൺ ട്രാജഡി ടൗൺഹാളിൽ നിറയും

റെയില്‍വേ സ്റ്റേഷനില്‍ നിന്ന‌് മായ‌്ച്ച ആ ചിത്രം വാഗൺ ട്രാജഡി ടൗൺഹാളിൽ നിറയും

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന‌് മായ‌്ച്ച വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ നഗരസഭയുടെ നേതൃത്വത്തിൽ വാഗൺ ട്രാജഡി ടൗൺഹാളിൽ പുനഃസൃഷ്ടിക്കും. ചിത്രകാരൻ പ്രേമൻ കുറ്റിപ്പുറം തന്നെയാണ‌് ടൗണ്‍ഹാള്‍ വളപ്പിലുള്ള ഓപ്പണ്‍ സ്റ്റേജിന്റെ ചുമരിൽ ചിത്രം വരയ്ക്കുന്നത്. വെള്ളിയാഴ്ച തിരൂരിലെത്തി വേദി കണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ രാത്രി ജോലി ചെയ്ത് ചിത്രം വരയ്ക്കാനാണ് ആലോചന. സ്വാതന്ത്ര്യ സമരത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ദുരന്തത്തെ ചരിത്രത്തില്‍നിന്ന് മായ്ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ചിത്രം വരപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് നഗരസഭാധ്യക്ഷന്‍ കെ ബാവ പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന നഗരസഭ കൗണ്‍സിലില്‍ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.
Ads
1921-ലെ സ്വാതന്ത്ര്യ സമര ഭാഗമായ വാഗൺ ട്രാജഡി ചരിത്ര ദൃശ്യം റയിൽവേ സ്റ്റേഷൻ ചുവരിൽ രേഖപ്പെടുത്തി ഒരു നാൾ കൊണ്ട് തന്നെ റയിൽവേ ‘ചരിത്രം’ മായ്ച്ചത്. ഡൽഹിയിൽ നിന്നും കേന്ദ്ര റയിൽവേ ബോർഡിൽ നിന്നും അടിയന്തര സന്ദേശമെത്തിയതിനെ തുടർന്നാണ് ദൃശ്യം മായ്ച്ചത്. അതാത് പ്രദേശങ്ങളിലെ ചരിത്ര പ്രാധാന്യം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാഗൺ ട്രാജഡി വരച്ചത്. ഇതിനെതിരെ കേന്ദ്രത്തെ ചിലർ തെറ്റായ സന്ദേശം ധരിപ്പിച്ചതിനെ തുടർന്നാണ് ചിത്രം മായ്ക്കാനിടയാക്കിയതെന്നാണ് സൂചന. Not in good taste’ എന്നാണ് ബോർഡ് നൽകിയ ഉത്തരവിൽ പറയുന്നത്. ചരിത്രമാണെങ്കിലും ഭീകര ദൃശ്യം പ്രദർശിപ്പിക്കുന്നത് ഗുണകരമാകില്ലെന്നതാണ് ദൃശ്യം മായയ്ക്കാൻ കാരണമായി പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥർ പറഞ്ഞത്. വാഗൺ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും, മലബാർ ലഹള വർഗ്ഗീയ കലാപമാണെന്നും പ്രചരിപ്പിച്ച് ബി.ജെ.പി..രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായാണോ ചിത്രം മായ്ക്കാൻ റയിൽവേയിൽ സമ്മർദ്ദമായതെന്നും വിവാദമായിട്ടുണ്ട്.
wagon-tragedy
ചിത്രം മായ്ച്ചതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന‌് ഡിവൈഎഫ്ഐ റെയില്‍വേ സ്റ്റേഷനില്‍ മാർച്ചും ചിത്രരചനയും നടത്തും. സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനംചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!