കാത്തിരിപ്പ്കേന്ദ്രമില്ല: വളാഞ്ചേരിയിൽ നിന്നുള്ള ദീഘദൂര ബസ് യാത്ര ദുരിതപൂർണ്ണം
വളാഞ്ചേരി:നഗരത്തിൽ വെയിലും മഴയും കൊണ്ട് ബസിനു കാത്തുനിൽപ്പ്.
ദേശീയപാതയിലെ കോഴിക്കോട് റോഡിൽ ദീർഘദൂര ബസുകൾ കാത്തുനിൽക്കുന്നവർക്കാണ് ഈ ദുര്യോഗം. കോഴിക്കോട്, കോട്ടയ്ക്കൽ, മലപ്പുറം ഭാഗങ്ങളിലേക്കുള്ളവരും തൃശൂർ, ഗുരുവായൂർ, എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിലേക്കു പോകുന്നവരും ഏറെ പ്രയാസപ്പെട്ടാണ് റോഡിനിരുവശവും ബസ് കാത്തുനിൽക്കുന്നത്.
ദീർഘദൂര ബസുകൾ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ കയറേണ്ടതില്ലെന്ന ട്രാഫിക് സുരക്ഷാസമിതിയുടെ തീരുമാനം വന്നതോടെയാണ് കോഴിക്കോട് റോഡിൽ എസ്ബിടി സ്റ്റോപ്പിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കൽ തുടങ്ങിയത്.
വർഷങ്ങൾ കഴിഞ്ഞിട്ടും യാത്രക്കാർക്ക് സുരക്ഷിതമായി നിൽക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ടവർ ഒരുക്കിയില്ല. പാതയോരത്തെ വ്യാപാരസ്ഥാപനങ്ങൾക്കു സമീപമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. കോഴിക്കോട് റോഡിൽ ഇരുഭാഗത്തും ബസ് ബേകൾ നിർമിച്ചു നൽകാൻ മുൻപ് ചില സ്ഥാപനങ്ങൾ തയാറായതാണ്. ബന്ധപ്പെട്ടവരുടെ നിസ്സഹകരണം മൂലം നടന്നില്ലെന്നു മാത്രം.
Content highlights: bus waiting shed valanchery calicut road
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here