പട്ടാമ്പി പാലം: കാൽനടയാത്രക്ക് താൽക്കാലികാനുമതി
പട്ടാമ്പി: കൈവരി നിർമാണം തുടങ്ങാനുള്ള കാലതാമസവും ഓണം, പെരുന്നാൾ ആഘോഷവും കണക്കിലെടുത്ത് പട്ടാമ്പി പാലത്തിലൂടെ കാൽനടയാത്രക്ക് നിയന്ത്രണത്തോടെയുള്ള താൽക്കാലികാനുമതി നൽകി. ഓരോ ഭാഗത്തു നിന്നു൦ ഇടവിട്ടാണ് നടക്കാൻ അനുവദിക്കുക. ഇരുവശത്തും നിന്നും ഒരേസമയം ആളുകൾ പാലത്തിൽ കയറി തിരക്കനുഭവപ്പെടാതിരിക്കാനാണിത്. രാത്രി യാത്രാനിരോധം തുടരും. കൈവരി നിർമാണം തടസ്സപ്പെടാതിരിക്കാൻ റോഡ് ഭാഗിച്ച് കയർ കെട്ടി.
ചൊവ്വാഴ്ച കൈവരികളുടെ നിർമാണമാരംഭിക്കുമെന്നായിരുന്നു തിങ്കളാഴ്ച വിദഗ്ധ പരിശോധനക്ക് ശേഷം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചിരുന്നത്. തൃശൂരിലെ ഏജൻസിയുമായി ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എന്നാൽ, രാവിലെ പണി തുടങ്ങാതിരുന്നപ്പോൾ പാലത്തിെൻറ തെക്കുഭാഗത്ത് നിന്ന് കൂട്ടത്തോടെ ആളുകൾ പാലത്തിലൂടെ നടന്നുപോയി. ഓണം, പെരുന്നാൾ ആഘോഷ കാലമായതിനാൽ നടക്കാനുള്ള അനുമതി വേണമെന്ന് ഇരുഭാഗത്തുമുള്ള നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ആവശ്യം അനുവദിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. ഇരുഭാഗത്തും വീപ്പകൾ സ്ഥാപിച്ച് കയർ കെട്ടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിെൻറയും പൊലീസിെൻറയും നിയന്ത്രണത്തോടെ വൈകുന്നേരത്തോടെ തന്നെ പാലം കാൽനടക്കാർക്ക് തുറന്നുകൊടുത്തു. ജനങ്ങൾ സെൽഫിയെടുത്ത് അപകടങ്ങളുണ്ടാക്കരുതെന്നും എം.എൽ.എ അഭ്യർഥിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here