HomeNewsGeneralവളാഞ്ചേരിയില്‍ നീര്‍ത്തട നടത്തം നാളെ ആരംഭിക്കും

വളാഞ്ചേരിയില്‍ നീര്‍ത്തട നടത്തം നാളെ ആരംഭിക്കും

path-canal

വളാഞ്ചേരിയില്‍ നീര്‍ത്തട നടത്തം നാളെ ആരംഭിക്കും

വളാഞ്ചേരി നഗരത്തില്‍ സമഗ്ര നീര്‍ത്തട വികസന പദ്ധതി തയ്യാറാക്കുവാന്‍ നീര്‍ത്തട നടത്തം നടത്തുു. നാളെ (ഏപ്രിð 28) രാവിലെ നഗരത്തിലെ പ്രധാന തോടായ കൊട്ടാരം തോടിന്റെ കരകളിലൂടെ വിദഗ്ദധരും ജനപ്രതിനിധികളും അടുങ്ങുന്ന സംഘം നടന്ന് നീര്‍ത്തട വിവരംശേഖരണം നടത്തും. തുടര്‍ന്ന് നഗരപരിധിയിലൂടെ കടന്നുപോകുന്ന തോടുകളും അനുബന്ധ നീര്‍ത്തടങ്ങളും ഇപ്രകാരം നടന്ന് കണ്ടെത്തിയും രേഖപ്പെടുത്തിയുമാണ് നീര്‍ത്തടാധിഷ്ടിത വികസന പദ്ധതി തയ്യാറാക്കുന്നത്.
path-canal
കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയില്‍ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയുടെ തുടക്കമായാണ് കൊട്ടാരം തോട്ടില്‍ നീര്‍ത്തട നടത്തം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 7 ന് കൊളമംഗലം കടുങ്ങാട് നിന്നും കൊട്ടാരം ഭാഗത്തേക്ക് നടത്തുന്ന നീര്‍ത്തട നടത്തത്തില്‍ നഗരസഭാ അദ്ധ്യക്ഷ എം. ഷാഹിന ടീച്ചറുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം, മണ്ണ് – ജല സംരക്ഷണ വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ മുതലായവര്‍ അണിചേരും. താല്പര്യമുള്ള മുഴുവന്‍ നഗരവാസികളും നീര്‍ത്തട നടത്തത്തില്‍ പങ്കുചേരണമെന്ന് നഗരസഭാദ്ധ്യക്ഷ അഭ്യര്‍ത്ഥിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!