കാർഷിക നിയമം; നിയമാസഭ പ്രമേയത്തെ പിൻതാങ്ങി കമ്മുട്ടിക്കുളത്ത് വാർഡ് സഭാ യോഗം
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം പതിനൊന്നാം ഡിവിഷൻ വാർഡ് സഭാ യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി. കെ പി യാസർ അറഫാത്ത് അവതരിപ്പിച്ച പ്രമേയം കളപ്പുലാൻ മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി പിന്താങ്ങി. പ്രമേയം വാർഡ് സഭാ യൊഗം ഐക്യകണ്ഠേന അംഗീകരിച്ച് പാസ്സാക്കുകയായിരുന്നു. വാർഡ് കൗൺസിലർ നാലകത്ത് നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ഉദ്യോഗസ്ഥൻ ജുനൈദ് വാർഡ് സഭക്ക് നേതൃത്വം നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വർഷം ഇതുപോലെ അവതരിപ്പിച്ച പ്രമേയവും വാർഡ് സഭ ഐക്യകണ്ഠേന പാസ്സാക്കിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here